Thursday, August 9, 2012

ജീവിതം (Malyalam poem The Life)


ജീവിതം
---------
പ്രണയത്തിന്റെ ഋതുവും
നിലാവിന്റെ ദൂരവും കടന്ന്
തിയതികളില്ലാത്തൊരു
കലണ്ടറിലെത്തുമ്പോൾ
ജീവിതം പൊള്ളുമൊരു മരുഭൂമി.

നിമിഷമെണ്ണാൻ മറന്നൊരു
ഘടികാരമാണു ഞാൻ
നെഞ്ചിടിക്കുമ്പോളിപ്പോൾ
തീ പിടിക്കുമോർമകൾ മാത്രം...

പലായനത്തിന്റെ രാത്രിവണ്ടികൾ
കിതച്ചുകൊണ്ടോടുമ്പോൾ
മാർട്ടിൻ... നീ തന്ന
വെളിപാടിന്റെ പുസ്തകവും ,
അമ്മ തന്ന വെഞ്ചിരിച്ച കൊന്തയും
നെഞ്ചോടു ചേർത്തുറങ്ങുന്നതും...
കിനാവിലമ്മയും പെങ്ങളും
മുട്ടുകുത്തി പ്രാർത്ഥിക്കുന്നതും...
മുട്ടുമോരോ വാതിലും
പെട്ടെന്നടഞ്ഞു പോകുന്നതും...
നഗരദുരിതങ്ങൾ
തീരാത്തൊരാധിയാകുന്നതും...

ആശകൾ നേർത്തു -
നേർത്തിരുളുമൊരു രാത്രിയിൽ
ദൂരെയൊരു
വഴികാട്ടി നക്ഷത്രമുദിക്കുന്നതും
ജീവിതം.
       -----------

Recitation of this poem by me @ http://soundcloud.com/baiju-joseph-1/malayalam-poem-jeevitham-baiju

കവിത : ജീവിതം 
രചന : ബൈജു ജോസഫ് പള്ളിപ്പുറം 
ആലാപനം : ബൈജു ജോസഫ് പള്ളിപ്പുറം




4 comments:

  1. “ജീവിതം വെറും മൂന്നക്ഷരം
    മഹാമഠയത്തരം..”
    എപ്പോഴെങ്കിലും ജീവിതത്തെ കുറിച്ച് ഇങ്ങനെ തോന്നിയിട്ടുണ്ടാകാം ഓരോരുത്തര്‍ക്കും..
    ജീവിതം ജീവിച്ചേ അനുഭവിച്ചറിയാനാകൂ.. അതാണ് സത്യം!

    ReplyDelete
    Replies
    1. മനോഹരമായ ഒരു സത്യം ...അനില്‍.. അനുഭവങ്ങള്‍ പലതുണ്ടാകാം ...നന്മ തിന്മകള്‍ അനുഭവിച്ചറിയണം... അനുഭവങ്ങളുടെ തീത്തിളക്കമാണ് കവിത ...

      സ്നേഹത്തോടെ ,
      ബൈജു

      Delete
  2. i am looking for two poems - can you pls help me ?

    1. sundara vasantha manda sameeranai nin.....
    2. jeevitham tharaan madikkunnathokkeyum jeevichu jeevithathodu jnan vaangum...

    if not, can you please tell me where i can find these poems ?

    sasidharan

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete

Thank you for your inputs...